രാജ്യത്ത് 24,010 പേര്‍ക്കുകൂടി കൊവിഡ്; 99.5 ലക്ഷം കടന്ന് രോഗബാധിതര്‍
ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 24,010 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 99.5 ലക്ഷം കടന്നു. 99,56,558 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ വരുന്ന കുറവ് നേരിയ ആശ്വാസം നല്‍കുന്നു. രോഗമുക്തി നിരക്കിലും രാജ്യത്ത് വര്‍ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,291 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവുടെ എണ്ണം 94,89,740 ആയി.
Read more: സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി ‘മേജര്‍’ ഒരുങ്ങുന്നു; ശ്രദ്ധ നേടി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,22,366 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 355 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1,44,451 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്.
Story highlights: 24,010 New Covid Cases Reported In India