25ന്റെ പകിട്ടില്‍ സ്വയംവര സില്‍ക്സ്; ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കലണ്ടര്‍ ഷൂട്ട്
വസ്ത്രവിപണനരംഗത്തെ ട്രെന്‍ഡിങ്ങായ സ്വയംവര സില്‍ക്സിന് 25 ന്റെ പകിട്ട്. രണ്ട് പതിറ്റാണ്ടിലേറെയായി പകരംവയ്ക്കാനില്ലാത്ത സേവനപാരമ്പര്യത്തിലൂടെ സ്വയംവര സില്‍ക്സ് ജനസ്വീകാര്യത ഏറ്റുവാങ്ങി. 25ന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ നിരവധിയാണ് സ്വയംവര സില്‍ക്സില്‍ ഒരുങ്ങുന്ന ആഘോഷങ്ങളും.
1995-ല്‍ ആറ്റിങ്ങലിലാണ് സ്വയംവര സില്‍ക്‌സ് സേവനം ആരംഭിച്ചത്. ഇതിനോടകംതന്നെ ജനമനസ്സുകള്‍ കീഴടക്കിയ സ്വയംവര നിലവില്‍ ആറ്റിങ്ങല്‍, വര്‍ക്കല, കൊട്ടരക്കര, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ സേവനം വിപുലപ്പെടുത്തിയിരിക്കുന്നു. കൊടുങ്ങല്ലൂരും സ്വയംവര സില്‍ക്സിന്റെ പുതിയ ഷോറും വസ്ത്രവൈവിധ്യങ്ങളുമായി ഒരുങ്ങുന്നുണ്ട്. അതിനൂതനമായ ഡിസൈനിങ്ങില്‍ ഓരോപ്രായക്കാരുടേയും ഹൃദയതാല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് സ്വയംവര സില്‍ക്‌സില്‍ വിപുലമായ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നത്.
അതേസമയം ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 2021-ലെ കലണ്ടര്‍ ലോഞ്ച് ചെയ്യുന്നുണ്ട്. ഇതിനുമുന്നോടിയായ ചെറിയൊരു ഷൂട്ട് വീഡിയോയും ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ സ്വയംവര സില്‍ക്സ് പങ്കുവെച്ചിട്ടുണ്ട്. അഞ്ജു കുര്യന്‍, സ്വാസിക, അമൃത സുരേഷ്, ദൃശ്യ രഘുനാഥ്, മാനസ രാധാകൃഷ്ണന്‍, ദീപ തോമസ് എന്നിവരാണ് കലണ്ടര്‍ ഷൂട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. സ്വയംവര സില്‍ക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ വരുംദിവസങ്ങളിലും കലണ്ടര്‍ ഷൂട്ടിന്റ മനോഹരമായ ചിത്രങ്ങളെത്തും.
സ്വയംവര സില്‍ക്‌സിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഓഫറുകളുടെ മഹാവിസ്മയങ്ങള്‍ തന്നെ സ്വയംവരയില്‍ ഒരുങ്ങുന്നുണ്ട്. അതിന് പുറമെ നിരവധി സി എസ് ആർ പ്രവർത്തനങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. ഫാഷന്‍ലോകത്ത് ഏറ്റവും പുതിയ ട്രന്‍ഡുകളാണ് എപ്പോഴും സ്വയംവര സില്‍ക്സ് അവതരിപ്പിക്കുന്നത്. ഗുണമേന്മയില്‍ കുറവ് വരുത്താതെ എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന വിലയില്‍ ഉപഭോക്താക്കള്‍ക്കായി വിശാലമായ വസ്ത്ര ശേഖരമാണ് സ്വയംവര സില്‍ക്സിന്റെ മറ്റൊരു ആകര്‍ഷണം.
Advertorial