രാജ്യത്ത് 26,624 പുതിയ കൊവിഡ് കേസുകൾ; ആകെ രോഗബാധിതർ 1,00,31,223 ആയി
കൊറോണ വൈറസ് ഭീതി രാജ്യത്തെ പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,624 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,00,31,223 ആയി. 24 മണിക്കൂറിനിടെ 341 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1,45,477 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,690 പേരാണ് രോഗമുക്തരായത്. ഇതോടേ ആകെ രോഗമുക്തരായത് 95,80,402 പേരാണ്. നിലവിൽ ചികിത്സയിൽ കഴിയുന്നത് 3,05,344 പേരാണ്.
Read also:എന്താണ് ഷിഗല്ല..?, എടുക്കാം ചില മുൻകരുതലുകൾ
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 6293 പോസിറ്റീവ് കേസുകളാണ്. 5578 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1474 പേരെയാണ് ഇന്നലെ മാത്രം കേരളത്തിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights: 26,624 new covid cases reported in india