രാജ്യത്ത് 31,522 പേര്‍ക്കുകൂടി കൊവിഡ് രോഗം
December 10, 2020
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കുകൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 97,67,372 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 412 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, 1,41,772 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന് നഷ്ടമായത്.
അതേസമയം പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ അധികമാണ് പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണം. നേരിയ ആശ്വാസം നല്‍കുന്നുണ്ട് ഈ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,725 പേരാണ് രോഗമുക്തരായത്. ഇതുവരെ 92,53,306 പേര് രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി 3,72,293 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Story highlights: 31,522 new covid cases in India