ഇന്ത്യയില്‍ 32,080 പുതിയ കൊവിഡ് കേസുകള്‍
December 9, 2020
രാജ്യത്ത് 24 മണിക്കൂറിനിടെ 32,080 പേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,35,850 ആയി. അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിലും താഴെയാണെന്നുള്ള കണക്ക് ആശ്വാസം നല്കുന്നു.
3,78,909 പേരാണ് നിലവില്‍ വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,635 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 92,15,581 ആയി.
Read more: വായുവില്‍ പറന്ന് സഞ്ജുവിന്റെ ഫീല്‍ഡിങ് മികവ്: വൈറല്‍ വീഡിയോ
കഴിഞ്ഞ ഒരു ദിവസത്തിനിടെ 402 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,31,360 ആയി.
Story highlights: 32,080 New Covid Cases Reported in India