രാജ്യത്ത് 32,981 പുതിയ കൊവിഡ് കേസുകൾ; 391 മരണം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 32,981 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,77,203 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണം കൂടി രേഖപ്പെടുത്തിയതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,40,573 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,96,729 ആണ്. 39,109 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 91,39,901 ആയി ഉയർന്നിട്ടുണ്ട്. 8,01,081 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഡിസംബർ ആറുവരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 14,77,87,656 സാമ്പിളുകൾ പരിശോധിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ ഉള്ളത്. കേരളത്തിൽ ഇന്നലെ മാത്രം 4777 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5217 പേർ രോഗമുക്തരായി. 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,72,911 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,400 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story Highlights : 32,981 new covid cases reported in india