24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 36,011 കൊവിഡ് കേസുകള്‍

December 6, 2020
19,661

ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,011 പേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 97 ലക്ഷത്തിലേക്ക് അടുക്കുന്നു. 96,44,222 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ചത്.

പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ അധികമാണ് പ്രതിദിന രോഗമുക്തി നിരക്ക്. രോഗമുക്തരിലെ വര്‍ധനവ് രാജ്യത്തിന് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,970 പേരാണ് രോഗമുക്തരായത്. രാജ്യത്താകെ 91,00,792 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.

നിലവില്‍ 4,03,248 പേരാണ് വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 482 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണനിരക്ക് 1,40,182 ആയി.

Story highlights: 36,011 covid positive cases reported in India