ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36,594 കൊവിഡ് കേസുകള്‍

December 4, 2020
India Could Get Oxford Covid Vaccine By April 2021

ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,594 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,71,559 ആയി.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ 4,16,082 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,916 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. ഇതോടെ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 90 ലക്ഷം കടന്നു. 90,16,289 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തരായത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 540 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ‌ചെയ്യപ്പെട്ടു. ഇതുവരെ 1,39,188 പേരാണ് കൊവിഡ് മൂലം ഇന്ത്യയില്‍ മരണമടഞ്ഞത്.

Story highlights: 36,594 New Covid 19 cases in India