95 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

December 3, 2020
19,661

ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 35,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 95,34,965 ആയി.

4,22,943 സജീവ കൊവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 40,726 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89,73,373 ആയി.

Read more: ‘ജല്ലിഗുഡ്’; ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കട്ടിന് ആദരവുമായി അമൂലിന്റെ ഡൂഡില്‍

24 മണിക്കൂറിനിടെ 566 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,38,648 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്.

Story highlights: 4,22,943 Active Covid Cases In India