സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4698 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 608, കോഴിക്കോട് 594, എറണാകുളം 360, തൃശൂര്‍ 417, കോട്ടയം 397, പാലക്കാട് 156, കൊല്ലം 262, കണ്ണൂര്‍ 228, തിരുവനന്തപുരം 164, വയനാട് 222, പത്തനംതിട്ട 145, ഇടുക്കി 209, ആലപ്പുഴ 203, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂര്‍ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂര്‍ 111, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,07,119 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Story highlights: 4698 new covid cases in Kerala