സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4875 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂര്‍ 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂര്‍ 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം 113, ഇടുക്കി 47, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂര്‍ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂര്‍ 217, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Story highlights: 4875 New Covid Cases Reported in Kerala