സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 6268 കൊവിഡ് കേസുകൾ; 5707 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6268 പേർക്ക്. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂർ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂർ 242, ഇടുക്കി 204, കാസർഗോഡ് 75 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 29 പേർക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3042 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5652 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 919, പത്തനംതിട്ട 612, കോഴിക്കോട് 611, കൊല്ലം 593, കോട്ടയം 502, ആലപ്പുഴ 454, തൃശൂർ 433, മലപ്പുറം 394, പാലക്കാട് 222, തിരുവനന്തപുരം 207, വയനാട് 253, കണ്ണൂർ 195, ഇടുക്കി 190, കാസർഗോഡ് 67 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
54 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂർ 10, പത്തനംതിട്ട 8, തിരുവനന്തപുരം 7, കോഴിക്കോട് 5, കാസർഗോഡ് 4, പാലക്കാട് 3, തൃശൂർ, വയനാട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂർ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂർ 201, കാസർഗോഡ് 156 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,35,609 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,116 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights: 6268 new covid cases reported in Kerala