ഏഴ് വയസിനിടെ നട്ടത് 13,000 തൈകൾ; ഒരു ലക്ഷം മരങ്ങൾ നടാൻ ഒരുങ്ങി കൊച്ചുമിടുക്കി
ഏഴ് വയസുകാരി പ്രസിദ്ധി സിങ് ഇതുവരെ നട്ടത് 13,000 മരങ്ങളാണ്. ഒരു ലക്ഷം മരങ്ങൾ നടണം എന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. പ്രകൃതിയെ സംരക്ഷിക്കുക, ഭൂമിയുടെ പച്ചപ്പ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ കൊച്ചുമിടുക്കി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഇതിനോടകം നിരവധി മരത്തൈകൾ വെച്ചുപിടിപ്പിച്ചുകഴിഞ്ഞു. മുറ്റത്തും തൊടിയിലുമെല്ലാം മരങ്ങൾ നടുന്നതിനൊപ്പം ഔഷധ സസ്യങ്ങളും പച്ചക്കറികളുമെല്ലാം ഈ കൊച്ചുമിടുക്കി നടാറുണ്ട്.
പ്രസിദ്ധി കൂടുതൽ സമയവയും ചെടികൾക്കും മരങ്ങൾക്കുമൊപ്പം പാടത്തും പറമ്പിലുമൊക്കെയാണ് സമയം ചിലവഴിക്കാറുള്ളത്. അതുകൊണ്ടുതന്നെ കൈയിൽ എപ്പോഴും ചെളിയാണെന്ന് പറഞ്ഞ് കൂട്ടുകാരെല്ലാം പ്രസിദ്ധിയെ കളിയാക്കാറായിരുന്നു പതിവ്. എന്നാൽ പ്രസിദ്ധിയുടെ തോട്ടത്തിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ച് തുടങ്ങിയതോടെ കൂട്ടുകാരും പ്രസിദ്ധിയെപോലെ മരങ്ങൾ നടാനും ചെടികളെ സംരക്ഷിക്കാനുമൊക്കെ തുടങ്ങി.
സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്കൂളിൽ 100-ഓളം മരങ്ങൾ ഉള്ള ഒരു തോട്ടവും പ്രസിദ്ധി ഒരുക്കിക്കഴിഞ്ഞു. നടാനുള്ള മരങ്ങളുടെ തൈകൾ വാങ്ങുന്നതിനായി പേപ്പർ പെൻസിലുകളും മറ്റും വിറ്റാണ് ഈ കൊച്ചുമിടുക്കി പണം കണ്ടെത്തുന്നത്. ഒപ്പം ക്രൗഡ് ഫണ്ടിങ്ങിലൂടെയും പ്രസിദ്ധി ഇതിനാവശ്യമായ പണം കണ്ടെത്താറുണ്ട്.
Story Highlights:‘എല്ലാവരും പറഞ്ഞ് പറഞ്ഞാണ് ഞാൻ സിനിമാ നടനായത്’- അബിയുടെ ആദ്യ അഭിമുഖം പങ്കുവെച്ച് ഷെയ്ൻ നിഗം
എന്നാൽ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് പഴയപോലെ മരങ്ങൾ നടാൻ ഈ കുഞ്ഞുമിടുക്കിയ്ക്ക് കഴിയാതെ വന്നു. ഇതോടെ ഓൺലൈനിൽ മരങ്ങൾ നടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മരങ്ങൾ നടുന്ന രീതിയെക്കുറിച്ചുമെല്ലാം സെക്ഷനുകൾ സംഘടിപ്പിക്കുകയാണ് ഈ കുഞ്ഞുമിടുക്കി.
Story Highlights: 7-YO Environmentalist Aims to plant 1 Lakh Saplings