നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്‌സാണ്ടർ അന്തരിച്ചു
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്‌സാണ്ടർ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
നയൻതാര മുഖ്യകഥാപാത്രമായ കൊലമാവ് കോകിലയിലൂടെ ആണ് അരുൺ അലക്‌സാണ്ടർ ശ്രദ്ധ നേടുന്നത്. കൈതി ബിഗിൽ തുടങ്ങിയ ചിത്രങ്ങളിലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു.റിലീസിനൊരുങ്ങുന്ന മാസ്റ്റർ എന്ന ചിത്രത്തിലും അരുൺ അഭിനയിച്ചിട്ടുണ്ട്.
Dint expect you’ll leave us this soon na… couldn’t control my tears…you will be irreplaceable and you’ll always live in my heart na… pic.twitter.com/TcvJNTecAr
— Lokesh Kanagaraj (@Dir_Lokesh) December 28, 2020
അഭിനയത്തിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അരുൺ അലക്‌സാണ്ടർ. അവഞ്ചേഴ്‌സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്.
Story Highlights:actor dubbing artist arun alexander passes away.