‘അണ്ണാത്തെ’യാകാൻ രജനീകാന്ത്; ചിത്രം പങ്കുവെച്ച് ഐശ്വര്യ
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് രജനീകാന്ത്. താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രജനീകാന്തിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പുതിയ ചിത്രത്തിനായി ലൊക്കേഷനിൽ എത്തിയ രജനീകാന്തിന്റെ വിശേഷങ്ങൾ മകൾ ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജനീകാന്ത് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ വിവരം ഐശ്വര്യ പങ്കുവെച്ചത്.
റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി കാരണമായിരുന്നു അണ്ണാത്തെ ഷൂട്ടിംഗ് പാതിവഴിയിൽ മുടങ്ങിയത്. ഇപ്പോഴിതാ സിനിമ ചിത്രീകരണം വീണ്ടും ആരംഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. രജിനികാന്തിന് പുറമെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്.
Read also:‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ..’-കർഷകർക്ക് പിന്തുണയുമായി ഷഹബാസ് അമന്റെ പാട്ട്
ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിലും വില്ലൻ വേഷത്തിൽ എത്തിയിരുന്നു.
Story Highlights: Actor rajinikanth is back to work shares aishwarya