‘സുജാത’ സ്റ്റൈലാണല്ലോ; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി റാവു
ചലച്ചിത്രതാരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട് സമൂഹമാധ്യമങ്ങളില്‍. ശ്രദ്ധ നേടുകയാണ് സൂഫിയും സുജാതും എന്ന ചിത്രത്തിലെ സുജാതയായി വന്ന് മലയാള പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ അദിതി റാവുവിന്റെ പുതിയ ചിത്രങ്ങള്‍. സ്റ്റൈലന്‍ ലുക്കിലാണ് താരം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യയും ദേവ് മോഹനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ആണ് ചിത്രമൊരുക്കിയത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
സുജാത എന്നാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. സംസാര ശേഷിയില്ലാത്ത സൂജാതയെ താരം പരിപൂര്‍ണ്ണതയിലെത്തിച്ചു. കണ്ണുകള്‍ക്കൊണ്ട് മനോഹരമായി സംസാരിക്കുന്ന കഥാപാത്രംകൂടിയായിരുന്നു സുജാത. സുജാത എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.
Story highlights: Adithi Ravu Photos