‘സിനിമയിൽ സൃഷ്ടിച്ചപോലെ മനോഹരമായൊരിടം നിങ്ങൾക്കായും അവിടെ ഒരുങ്ങട്ടെ’; സൂഫിയും സുജാതയും ചിത്രീകരണത്തിനിടെയിലെ ചിത്രങ്ങൾ പങ്കുവെച്ച് അദിതി റാവു
സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തെ ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടറിഞ്ഞത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് എത്തുന്നത്. ഇപ്പോഴിതാ ഷാനവാസിനൊപ്പമുള്ള അദിതി റാവുവിന്റെ ചിത്രങ്ങളും കുറിപ്പുമാണ് ഏറെ ശ്രദ്ധനേടുന്നത്. അദിതി റാവു തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സിനിമയിൽ നിങ്ങൾ സൃഷ്ടിച്ചപോലെ സുന്ദരമായൊരിടം നിങ്ങളുടെ സൂഫി ആത്മാവ് കണ്ടെത്തുമെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദിതി റാവു കുറിച്ചു. സൂഫിയും സുജാതയും എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാനവാസ്.
സൂഫിയും സുജാതയും ആണ് അവസാനമായി ഷാനവാസ് സംവിധായകനായ ചിത്രം. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ ചിത്രസംയോജന രംഗത്തും ഷാനവാസ് ശ്രദ്ധേയനാണ്. 2015 ല്‍ അദ്ദേഹം ‘കരി ‘എന്ന ചിത്രം സംവിധാനം ചെയ്തു. ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പച്ച കരി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഷാനവാസ് സംവിധാനം നിര്‍വഹിച്ച സൂഫിയും സുജാതയും. ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും നരണിപ്പുഴ ഷാനവാസ് ആണ്. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.
/html
Story Highlights:Aditi rao pays tribute to sufiyum sujathayum director naranipuzha shanavas