ഷൂട്ടിങ് കഴിഞ്ഞ് ബാഗ് പാക്ക് ചെയ്യുമ്പോൾ ചുണ്ടിൽ പുഞ്ചിരിനിറച്ച ആ സമ്മാനം; അഹാനയ്ക്ക് ഗിഫ്റ്റ് ഒരുക്കി ദുൽഖറും അമാലും

December 17, 2020

സിനിമാ പ്രേമികളുടെ ഇഷ്ടനായികയാണ് അഹാന കൃഷ്ണകുമാർ. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് അഹാന. ഇപ്പോഴിതാ തനിയ്ക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ചാണ് അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്രതാരം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ചേർന്നാണ് സമ്മാനം നൽകിയിരിക്കുന്നത്.

അതേസമയം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിലാണ് അഹാന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വേഫെറർ ഫിലിംസാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയപ്പോൾ താരങ്ങൾക്ക് മനോഹരമായ സമ്മാനവും നൽകിയത്. ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ആയി ബാഗ് പാക്ക് ചെയ്യുമ്പോഴും ചുണ്ടിൽ പുഞ്ചിരി സമ്മാനിക്കുന്ന ഏറ്റവും ബെസ്റ്റായ പ്രൊഡക്ഷൻ ഹൗസാണ് വേഫെറർ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ ഒരുക്കിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

Read also:അന്ന് മരം കോച്ചുന്ന തണുപ്പിൽ തെരുവിൽ കാർഡ്ബോർഡ് വിരിച്ച് കിടന്നുറങ്ങിയ പയ്യൻ; ഇന്ന് വലിയ ഒരു കമ്പനിയുടെ ഉടമ

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രമാണിത്.

Story Highlights:ahaana shares her surprise gift dulquer salmaan