സീതയാവാന്‍ ആലിയ ഭട്ട്; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ടീമില്‍ ജോയിന്‍ ചെയ്തു

December 7, 2020
Alia Bhatt in RRR

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. താരം ആര്‍.ആര്‍.ആര്‍ ടീമില്‍ ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടും ചിത്രത്തിലെത്തുന്നു.

ചരിത്രവും ഫിക്ഷനും ഇഴചേര്‍ത്താണ് ആര്‍.ആര്‍.ആര്‍ ഒരുങ്ങുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തുവെച്ച ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് പുനഃരാരംഭിച്ചത്. പത്ത് ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്കെത്തും.

Read more: ‘പക്വതയുള്ള കണ്ണുകള്‍’; കുട്ടിക്കാലചിത്രവുമായി ചലച്ചിത്രതാരം

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഹഗ്ബജറ്റ് ചിത്രംകൂടിയാണ് ആര്‍.ആര്‍ആര്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ തുടങ്ങി നിരവധി താരങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights: Alia Bhatt in RRR