കൊച്ചുമകള്‍ക്കൊപ്പം ബിഗ് ബിയുടെ പാട്ട്
കൊച്ചുമകള്‍ക്കൊപ്പം പാട്ട് പാടി ബിഗ് ബി: മനോഹരം ഈ ചിത്രം
അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും താരകുടുംബങ്ങളിലെ വീട്ടുവിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സൈബര്‍ ഇടങ്ങളില്‍. സോഷ്ല്‍ മീഡിയയില്‍ സജീവമാണ് അമിതാഭ് ബച്ചനും കുടുംബവും. ഇപ്പോഴിതാ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബി.
ഐശ്വര്യ റായ്-യുടേയും അബിഷേക് ബച്ചന്റേയും മകളായ ആരാധ്യയ്ക്ക് ഒപ്പം പാട്ടു പാടിയ വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ റെക്കോര്‍ഡിങ് റൂമിലിരുന്നാണ് ഇരുവരും പാട്ട് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ വന്ന് പാട്ട് പാടുമ്പോള്‍ എന്ന മനോഹരമായ അടിക്കുറിപ്പും അമിതാഭ് ബച്ചന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നു.
അതേസമയം അമിതാഭ് ബച്ചന്റേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രത്തിലും അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇരുവര്‍ക്കുമൊപ്പം ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നു. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്നതാണ് പുതിയ ചിത്രം.
T 3768 – … tomorrow dawns .. and the celebrations begin .. but for what .. its just another day another year .. big deal !
— Amitabh Bachchan (@SrBachchan) December 30, 2020
Better off making music with the family .. pic.twitter.com/6Tt9uVufbp
Story highlights: Amitabh Bachchan Shares Photo With Aaradhya Bachchan