അമ്മയ്‌ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍
അഭിനയത്തില്‍ മാത്രമല്ല സൈബര്‍ ഇടങ്ങളിലും സജീവമാണ് അമിതാഭ് ബച്ചന്‍. താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അമ്മ തേജി ബച്ചനൊപ്പമുള്ള ഫോട്ടോയാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ സഹോദരനുമുണ്ട് ചിത്രത്തില്‍.
സാമൂഹ്യപ്രവര്‍ത്തന രംഗത്ത് അറിയപ്പെട്ടിരുന്ന ഒരാള്‍കൂടിയാണ് തേജി ബച്ചന്‍. അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രമായെത്തിയ കഭി കഭി എന്ന ചിത്രത്തില്‍ തേജി ബച്ചന്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. കൂടാതെ വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ ഹിന്ദി അഡാപ്ഷനായ ലേഡി മാക്ബത്തിലും തേജി ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്.
Read more: ‘ദുല്‍ഖര്‍ പുലിയെടാ’ എന്ന് നെറ്റ്ഫ്‌ളിക്‌സ്; പിന്നാലെ രസികന്‍ കമന്റുകളും
അതേസമയം അമിതാഭ് ബച്ചന്റേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രത്തിലും അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇരുവര്‍ക്കുമൊപ്പം ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നു. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്നതാണ് പുതിയ ചിത്രം.
Story highlights: Amitabh Bachchan Shares Photo With Mom