പേര് പ്രഖ്യാപിച്ചു, ഫോട്ടോഷൂട്ടും നടത്തി; പക്ഷെ ആ സനിമ നടന്നില്ല: അമിതാഭ് ബച്ചന്

അഭിനയത്തില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരം അമിതാഭ് ബച്ചന് സമൂഹമാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.
അമിതാഭ് ബച്ചന്റെ പഴയൊരു ഫോട്ടോയാണ് ഇത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. താരത്തിന്റെ നടക്കാതെ പോയ ഒരു ചിത്രത്തിനു വേണ്ടിയുള്ള ലുക്കായിരുന്നു ഇത്. പേര് പ്രഖ്യാപിച്ച് ഫോട്ടോഷൂട്ടും കഴിഞ്ഞിട്ട് നടക്കാതെ പോയ ഒരു സിനിമ എന്ന അടിക്കുറിപ്പോടെയാണ് അമിതാഭ് ബച്ചന് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
Read more: രസികന്‍ കിം കിം പാട്ടിന് ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ
അതേസമയം സിനിമ ഏതാണെന്നുള്ള കാര്യം താരം പങ്കുവെച്ചിട്ടില്ല. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മേക്കോവറും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
Story highlights: Amithabh Bachan Old Photo