അത്ഭുതങ്ങൾ ഒളിപ്പിച്ച ആമസോൺ കാട്; കോസ്മോസ് ഗ്രാമങ്ങൾ കണ്ടെത്തി ഗവേഷകർ
ആമസോൺ മഴക്കാടുകളിൽ ഒളിഞ്ഞിരിക്കുന്നത് എണ്ണിയാൽ തീരാത്തത്ര രഹസ്യങ്ങളാണ്…കോടിക്കണക്കിന് മനുഷ്യർക്കും ജീവജാലങ്ങൾക്കുമെല്ലാം അഭയകേന്ദ്രമായ ആമസോൺ കാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇടതൂർന്ന് നിലനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഈ പ്രദേശത്തേക്ക് കടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല ഈ കാടിനകത്ത് പലയിടത്തും താമസിക്കുന്ന മനുഷ്യരിൽ ഇപ്പോഴും പുറത്തുനിന്നും ഇതിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാത്ത വിഭാഗക്കാരും ഉണ്ട്.
എന്നാൽ ഇപ്പോൾ ആമസോൺ കാടുകളിലെ ചില രഹസ്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ബ്രിട്ടനിലെ എക്സീറ്റർ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിൽ ലിഡാർ സ്കാനിംഗ് സംവിധാനം ഘടിപ്പിച്ച് കാടിന്റെ മുകളിലൂടെ പറത്തിയാണ് കാടിനകത്തെ ചില രഹസ്യങ്ങൾ പലതും കണ്ടെത്തിയത്.
Read also:ബീച്ചിനരികിലിരുന്ന് ‘ഓലഞ്ഞാലി കുരുവി’ പാടി വിദേശ വനിത, വീഡിയോ പകർത്തി ജയചന്ദ്രൻ
ആമസോൺ മഴക്കാടുകളോട് ചേർന്ന ഏക്കർ എന്ന സ്ഥലത്തുനിന്നുമാണ് ചില രഹസ്യങ്ങൾ ഗവേഷകർ കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള 25 ഗ്രാമങ്ങളാണ് ഏക്കർ നദിയുടെ തീരത്തായി ഗവേഷകർ കണ്ടെത്തിയത്. നെടുനീളൻ വഴികളും ഈ ഗ്രാമങ്ങൾക്ക് നടുവിലായി ഒരുക്കിയിട്ടുണ്ട്. മരങ്ങൾ മൂടി തിരിച്ചറിയാൻ പോലും ആകാത്ത രീതിയിലാണ് ഈ പ്രദേശം. ആകാശത്ത് നിന്നും നോക്കിയാൽ സൂര്യന്റെ ആകൃതിയ്ക്ക് സമാനമാണ് ഈ ഗ്രാമങ്ങളുടെ കാഴ്ച. കോസ്മോസ് എന്നാണ് പുതിയതായി കണ്ടെത്തിയ പ്രദേശത്തെ ഗവേഷകർ വിശേഷിപ്പിച്ചത്.
അതേസമയം ഇത്തരത്തിൽ നിരവധി രഹസ്യങ്ങൾ ഇവിടെ ഇനിയും ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Story Highlights:Ancient Amazons laid villages like clock face represent cosmos