ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹ വേദിയിൽ തിളങ്ങി താരങ്ങൾ, വീഡിയോ
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കുറച്ചുപേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ചലച്ചിത്ര മേഖലയിലെ താരങ്ങൾക്കായി വിരുന്നും ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനിഷയുടെ വരന്‍ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. മോഹൻലാലും കുടുംബവുമായിരുന്നു വിവാഹ വീഡിയോയിലെ പ്രധാന ആകർഷണം.
നവംബർ 29 ന് കൊച്ചിയിലെ പള്ളിയിൽ വെച്ചായിരുന്നു എമിലിന്റെയും അനീഷയുടെയും വിവാഹനിശ്ചയം.
മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത്. മലയാള സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ.
Story Highlights: antony perumbavoors daughter wedding reception video