‘വൈകാതെ ഞങ്ങൾ മൂന്ന് പേരാകും’; മൂന്നാം വിവാഹ വാർഷികദിനത്തിൽ അനുഷ്ക ശർമ്മ
ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് ബോളിവുഡിന്റെ പ്രിയതാരം അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോലിയും. താര ദമ്പതികളുടെ മൂന്നാം വിവാഹ വാർഷികമാണ് ഇന്ന്. 2017 ഡിസംബർ 11 നാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ അനുഷ്ക ശർമ്മ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും അനുഷ്ക പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങൾക്ക് മൂന്ന് വയസ്, വൈകാതെ ഞങ്ങൾ മൂന്ന് പേരാകും’ എന്നാണ് അനുഷ്ക കുറിച്ചിരിക്കുന്നത്. അതേസമയം ഈ ദിനത്തിൽ കോലിയെ മിസ് ചെയ്യുന്നുവെന്നും അനുഷ്ക കുറിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് വീരാട് കോലി.
Read also:അച്ഛന്റെ പട്ടാള യൂണിഫോം ധരിച്ച കുഞ്ഞുമിടുക്കി; ശ്രദ്ധനേടി താരത്തിന്റെ കുട്ടിക്കാല ചിത്രം
ആദ്യത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരദമ്പതികൾ. അടുത്ത മാസമാണ് ഇവർക്ക് കുഞ്ഞ് പിറക്കുന്നത്. കുഞ്ഞ് പിറക്കാൻ പോകുന്ന കാര്യം താരങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. അതേസമയം നിരവധി ആരാധകരാണ് താരങ്ങൾക്ക് വിവാഹ വാർഷികത്തിന്റെ ആശംസകളുമായി എത്തുന്നത്.
Story Highlights: anushka sharmas special post on 3rd wedding anniversary