പ്രിയ വസ്ത്രത്തിൽ തിളങ്ങി അനുശ്രീ; ചിത്രങ്ങൾ
കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരാമാണ് അനുശ്രീ. വെള്ളിത്തിരയിൽ തിരക്കുള്ള അനുശ്രീ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. നാടൻ ലുക്കിലും ബോൾഡ് ലുക്കിലും പ്രത്യക്ഷപ്പെടുന്ന അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ ഇഷ്ടതാരം അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഇത്തവണ സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഗ്രേ-യെല്ലോ നിറത്തിലുള്ള പട്ടുസാരിയാണ് അനുശ്രീ ഉടുത്തിരിക്കുന്നത്. അനുശ്രീ തന്നെയാണ് സാരിയിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനുശ്രീ കാഴ്ചവെച്ചിട്ടുള്ളത്.
Read also: ‘കുറെ കഥകൾ ബാക്കിവെച്ച് അവൻ പോയി; സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിൽ വിജയ് ബാബു
2012ൽ ‘ഡയമണ്ട് നെക്‌ളേസ്’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു. ‘പ്രതി പൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.
Saree…the 6 yards of fabric that makes every occasion special for me…..my comfort fashion…… always.❤️ MUA Pinky Visal
Posted by Anusree on Monday, December 21, 2020
Story Highlights: Anusree new photos in saree