അനിയത്തിയുടെ കല്യാണത്തിന് ഹൽദി ആഘോഷിച്ച് അനുശ്രീ; ചിത്രങ്ങൾ
അനുജത്തിയുടെ കല്യാണത്തിന് ഹൽദി ആഘോഷിക്കുന്ന സിനിമ താരം അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബന്ധുക്കൾക്കൊപ്പം മഞ്ഞ ഷർട്ട് ധരിച്ചാണ് അനുശ്രീ ബന്ധുവായ അനിജത്തി ശ്രീക്കുട്ടിയുടെ വിവാഹവേദിയിൽ പങ്കെടുത്തത്. ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അനുശ്രീ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഹൽദി ആഘോഷത്തിൽ പങ്കെടുക്കുന്നത് എന്നും ഒരുപാട് ആസ്വദിച്ചുവെന്നും അനുശ്രീ പറയുന്നുണ്ട്.
കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരാമാണ് അനുശ്രീ. നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. ഒരുപിടി മികച്ച കഥാപാത്രങ്ങളെ ഇതിനോടകം പ്രേക്ഷകർക്ക് നൽകിക്കഴിഞ്ഞു അനുശ്രീ. വെള്ളിത്തിരയിൽ തിരക്കുള്ള അനുശ്രീ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമടക്കം സോഷ്യൽ മീഡിയിൽ താരം പങ്കുവയ്ക്കാറുണ്ട്.
2012ൽ ‘ഡയമണ്ട് നെക്ളേസ്’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.
Story Highlights: Anusree sister haldi celebration