ബൈക്കിൽ പായുന്ന ആസിഫ് അലി; ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ ചിത്രീകരണ വീഡിയോ

December 29, 2020

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും’. സിനിമ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടക്കുകയാണ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ആസിഫ് അലിയുടെ ഒരു വീഡിയോ. മുണ്ടും ഷർട്ടും ധരിച്ച് പഴയ ആർ എക്സ് 100 ബൈക്കിൽ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധേയമാകുന്നത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ആണ് ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആസിഫ് അലിക്കൊപ്പം രജീഷ വിജയനാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also:‘പൊങ്കലി’ന് മാസ്റ്ററിനൊപ്പം ‘കോബ്ര’യും തിയേറ്ററുകളിലേക്ക്

ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവഹിക്കുന്നു.

Story Highlights:asif ali movie ellam shariyakum video