മകളുടെ സുന്ദരമായ ക്രിസ്മസ്ക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്
സിനിമയില്‍ നിലവില്‍ അത്ര സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് അസിന്. സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ അസിന് പങ്കുവയ്ക്കാറുള്ള മകള്‍ അറിന്റെ ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. ക്രിസ്മസ് ആഘോഷിക്കുന്ന അറിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നതും.
2016 ജനുവരിയാലാണ് രാഹുല്‍ ശര്‍മ്മയുമായി അസിന്റെ വിവാഹം നടന്നത്. 2017 ഓക്ടോബറിലാണ് അറിന്റെ ജനനം. ഇടയ്ക്കിടെ കുടുംബ വിശേഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ക്രിസ്മസ് തീമിലുള്ള വസ്ത്രം ധരിച്ച അറിനും സാന്താക്ലോസുമൊക്കെയാണ് പുതിയ ചിത്രങ്ങളിലെ പ്രധാന ആകര്ഷണങ്ങള്.
2001-ല്‍ പ്രേക്ഷകരിലേക്കെത്തിയ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള അസിന്റെ അരങ്ങേറ്റം. സത്യന് അന്തിക്കാടാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും ബോളിവുഡിലുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് അസിന് ജീവന് പകര്‍ന്നു.
Story highlights: Asin Shares Daughter Arin Photos