അഥർവ്വയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ‘തള്ളി പോകതെയ്’ ജനുവരിയിൽ റിലീസിന് ഒരുങ്ങുന്നു
അഥർവ്വയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തള്ളി പോകതെയ്’ അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. കണ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക് ചിത്രമായ ‘നിന്നു കോരി’യുടെ റീമേക്കായ ചിത്രത്തിൽ സംഗീത സംവിധായകനായി ഗോപി സുന്ദറിന്റെയും മലയാള സാന്നിധ്യമുണ്ട്. തെലുങ്ക് പതിപ്പിനും അദ്ദേഹം തന്നെയാണ് സംഗീതം നൽകിയത്. തെലുങ്കിൽ നാനിയും നിവേദ തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗൗതം മേനോൻ സംവിധാനം ചെയ്ത ‘അച്ചം എൻപതു മഡമയെഡാ’ എന്ന ചിത്രത്തിലെ തള്ളി പോകാതെയ് എന്ന പാട്ടിൽ നിന്നും പ്രചോദനം കൊണ്ടാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരിയിൽ ലോക്ക്ഡൗണിന് മുമ്പ് റിലീസ് ചെയ്തിരുന്നു.
Read More: ഭക്ഷണത്തിനും വ്യായാമത്തിനും ശേഷം ചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്
ഷൺമുഖ സുന്ദരമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എം കെ ആർ പി പ്രൊഡക്ഷനുമായി സഹകരിച്ച് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് തമിഴകത്ത് അനുപമ അരങ്ങേറ്റം കുറിച്ചത്. ‘മണിയറയിലെ അശോകനാണ് ഏറ്റവുമൊടുവിൽ അനുപമ പരമേശ്വരൻ നായികയായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്റെ സഹ സംവിധായിക കൂടിയായിരുന്നു നടി.
Story highlights- Atharvaa-Anupama’s Thalli Pogathey to release on January