ടോസ് നേടി ഓസ്‌ട്രേലിയ, ബൗളിങ് തെരഞ്ഞെടുത്തു; സഞ്ജു ടീമില്‍
ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ. ബൗളിങ്ങാണ് ഓസിസ് താരങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസിസ് താരങ്ങള്‍ കളത്തിലിറങ്ങുന്നത്. അവസാന ഏകദിന മത്സരത്തില്‍ ആശ്വാസ ജയം നേടിയ ഇന്ത്യയ്ക്കും ആവേശത്തിനും ആത്മവിശ്വാസത്തിനും കുറവില്ല.
മലയാളി താരം സഞ്ജു സാസംണ്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടി. നടരാജനും ടീമില്‍ ഇടംനേടി. താരത്തിന്റെ അന്താരാഷ്ട്ര ടി 20 അരങ്ങേറ്റമത്സരം കൂടിയാണ് ഇത്.കാന്‍ബെറിയിലാണ് മത്സരം.
ഇന്ത്യ പ്ലേയിങ് ഇലവന്‍- ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി നടരാജന്‍
ഏകദിനത്തിനും ടി20യ്ക്കും പുറമെ നാല് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Story highlights: AUS chose to bowl T20