ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 162 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവരില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് അടിച്ചെടുത്തു.
40 പന്തില്‍ നിന്നുമായി 51 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 23 പന്തില്‍ നിന്നുമായി 44 റണ്‍സ് അടിച്ചെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 15 പന്തില്‍ നിന്നുമായി 23 റണ്‍സ് നേടി മലയാളി താരം സഞ്ജു സാംസണും ടീമിന് മികച്ച പിന്തുണ നല്‍കി.
ഇന്ത്യ പ്ലേയിങ് ഇലവന്‍- ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി നടരാജന്‍
ഏകദിനത്തിനും ടി20യ്ക്കും പുറമെ നാല് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Story highlights: Australia vs India first T20 Updates