ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 303 റണ്‍സിന്റെ വിജയലക്ഷ്യം
ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 303 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 302 റണ്‍സ് അടിച്ചെടുത്തു. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഓസ്‌ട്രേലിയയ്ക്കാണ് ഏകദിന പരമ്പര. എങ്കിലും മൂന്നാം മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ആശ്വാസജയം നേടാം.
ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 76 പന്തില്‍ നിന്നുമായി ഹര്‍ദിക് പാണ്ഡ്യ 92 റണ്‍സ് അടിച്ചെടുത്തു. 50 പന്തില്‍ നിന്നുമായി ജഡേജ 66 റണ്‍സുമെടുത്തു. ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ പുറത്താകാതെ ഇവരായിരുന്നു ക്രീസിലും. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടിച്ചെടുത്ത 63 റണ്‍സും ടീം ഇന്ത്യയ്ക്ക് കരുത്തായി.
അതേസമയം ഏകദിന പരമ്പരയും ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ഇന്ത്യ- ഓസിസ് പര്യടനം. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 4-നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Story highlights: Australia VS India Third ODI updates