ടി 20യില്‍ ആശ്വാസ ജയം നേടി ഓസ്‌ട്രേലിയ; പരമ്പര ഇന്ത്യയ്ക്ക് സ്വന്തം

December 8, 2020
Australia won against India in third T20

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം അങ്കത്തില്‍ ജയിച്ച ഓസ്‌ട്രേലിയയ്ക്ക് ഇത് ആശ്വാസ ജയം മാത്രമാണ്.

ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു.

മാത്യു വെയ്ഡിന്റെ മികവാണ് ഓസ്ട്രേലിയന്‍ ടീമിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 53 പന്തില്‍ നിന്നുമായി 80 റണ്‍സ് താരം നേടി. 36 പന്തില്‍ നിന്നുമായി 54 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ മികച്ച പിന്തുണ നല്‍കി.

ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ടി നടരാജനും ഷാര്‍ദുല്‍ താക്കൂറും ഇന്ത്യയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് ടീം ഇന്ത്യ നേടിയത്. 61 പന്തില്‍ നിന്നുമായി 85 റണ്‍ഡസ് നേടിയ നായകന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Story highlights: Australia won against India in third T20