മറഡോണയ്ക്ക് ആദരമർപ്പിച്ച് ആറടി ഉയരത്തിൽ ഒരുക്കിയ കേക്ക്
ക്രിസ്‌മസ് പുതുവത്സര കാലത്ത് വിപണിയിൽ ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന ഒന്നാണ് കേക്ക്. അതുകൊണ്ടുതന്നെ വ്യത്യസ്തവും എം,അനോഹരവുമായ കേക്കുകൾ പലരും പരീക്ഷിക്കാറുമുണ്ട്. എന്നാൽ ഇത്തവണ വ്യത്യസ്തമായൊരു കേക്ക് ഒരുക്കി വാർത്തകളിൽ ഇടംനേടുകയാണ് ചെന്നൈയിലെ ഒരു ബേക്കറി. ഫുട്‌ബോൾ ഇതിഹാസതാരം മറഡോണയുടെ രൂപത്തിൽ കേക്ക് നിർമ്മിച്ചാണ് ഈ ബേക്കറി വാർത്തകളിൽ ഇടംനേടുന്നത്.
ആറടി ഉയരത്തിലാണ് ഈ കേക്ക് നിര്മിച്ചിരിക്കുന്നത്. ബേക്കറിയ്ക്ക് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ഈ കേക്ക് നാല് ദിവസങ്ങൾ എടുത്താണ് രൂപകൽപ്പന ചെയ്തത്. അറുപത് കിലോഗ്രാം പഞ്ചസാര, 270 മുട്ട എന്നിവ കേക്കിനായി ഉപയോഗിച്ചിട്ടുണ്ട്.
നേരത്തെയും ക്രിസ്‌മസ് ന്യൂ ഇയർ കാലത്ത് വ്യത്യസ്തമായ കേക്കുകൾ ഉണ്ടാക്കി ഈ ബേക്കറി വാർത്തകളിൽ ശ്രദ്ധനേടിയിരുന്നു. നേരത്തെ ഇളയരാജ, അബ്ദുൾകലാം, ഭാരതിയാർ തുടങ്ങിയവരുടെയെല്ലാം രൂപത്തിലുള്ള കേക്കുകൾ ഈ ബേക്കറിയിൽ നിർമിച്ചിരുന്നു.
Read also:‘ഒരു കല രണ്ട് ഇതിഹാസങ്ങള്‍’; മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജു മേനോന്‍
അതേസമയം ഇത്തവണ മറഡോണയുടെ രൂപത്തിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേക്കിന്റെ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപ്പേർ ഈ കേക്കിന് മറഡോണയുടെ രൂപസാദൃശ്യം ഇല്ലെന്ന് പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് കേക്കിലൂടെ ആദരമർപ്പിച്ച ബേക്കറിയ്ക്ക് അഭിന്ദനം അറിയിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്.
Story Highlights: bakery pays tribute maradona making 6 feet tall cake