ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത
ശരീരത്തിന് ഏറ്റവും ആവശ്യം വേണ്ട കൊഴുപ്പുകളിൽ ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. ഭക്ഷണ ക്രമത്തിലൂടെ ഇതിന്റെ അളവ് ഒരുപരിധിവരെ വർധിപ്പിക്കാം.
മത്തി, സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം അവയിൽ ഉയർന്ന അളവിൽ ഒമേഗ-3 അവശ്യ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഡിഎച്ച്എ ഉണ്ട്. തലച്ചോറിന്റെ വികാസവും ഓർമ്മ ശക്തിയുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കടൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് പ്രായമായവരിൽ വിഷാദം, ഡിമെൻഷ്യ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കും.
Read also: ഒറ്റ ശ്വാസത്തിൽ 662- അടി താഴ്ചയിലേക്ക്; ഗിന്നസ് റെക്കോർഡ് നേട്ടവുമായി യുവാവ്
ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം പതിവായി കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഗർഭകാലത്ത് അമ്മമാരിൽ നിന്ന് ഒമേഗ -3 കാര്യമായി ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് നാഡി, കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിനും തലച്ചോറിനും ഊർജം പകരാൻ സഹായിക്കുന്നതാണ് ഒമേഗ-3 ഫാറ്റി ആസിഡ്.
Story highlights: Benefits of omega-3 fatty acids