‘പതിനാറു വർഷങ്ങൾക്ക് മുൻപും, ഇന്നും ഐശ്വര്യയും മുരുകനും’- കാതൽ സന്ധ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭരത്
തമിഴ് സിനിമാലോകത്ത് തരംഗമായി മാറിയ ചിത്രമായിരുന്നു കാതൽ. പതിനാറു വർഷങ്ങൾക്ക് മുൻപുള്ള ഡിസംബറിൽ ചിത്രം റിലീസ് ചെയ്തപ്പോൾ അത് ഭരത്തിന്റെയും മലയാളി നടി സന്ധ്യയുടെയും കരിയർ തന്നെ മാറ്റിമറിച്ചു. സിനിമയും പാട്ടുകളും ഹിറ്റായതോടെ സന്ധ്യ കാതൽ സന്ധ്യ എന്നാണ് അറിയപ്പെടുന്നത്. പതിനാറു വർഷങ്ങൾക്കിപ്പുറവും സന്ധ്യയുടെ പേരിനൊപ്പം ‘കാതൽ’ ഉണ്ട്.
‘ഇപ്പോഴിതാ, ജീവിതം മാറ്റിമറിച്ച സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഭരത്. ‘ആ വർഷം ഈ ദിവസം! 16 വർഷം മുമ്പ് 2004 ഡിസംബർ 17.. എന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ദിവസം. “കാതൽ” എന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. ഐശ്വര്യയും മുരുകനും അന്നും ഇന്നും..’- കാതൽ സന്ധ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സിനിമാ ഓർമ്മകൾ ഭരത് കുറിച്ചത്.
സിനിമയിൽ നിന്നുള്ള ഒരു ചിത്രവും അടുത്തസമയത്ത് സന്ധ്യക്കൊപ്പം പകർത്തിയ ചിത്രവും ഭരത് പങ്കുവെച്ചിരിക്കുന്നു. സിനിമയിലേക്ക് സന്ധ്യ അരങ്ങേറ്റം കുറിച്ചത് കാതൽ എന്ന പ്രണയചിത്രത്തിലൂടെയാണ്. ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. സംവിധായകൻ ശങ്കർ നിർമ്മിച്ച കാതലിന് , ജോഷ്വ ശ്രീധർ സംഗീതം ഒരുക്കി. വരികൾ എഴുതിയത് നാ മുത്തുകുമാറാണ്. നിരൂപക പ്രശംസ നേടിയ ഈ ചിത്രം പല ഭാഷകളിലും റീമേക്ക് ചെയ്തു.
This day that year ! 16years ago !! Dec 17th 2004 the day which changed my life completely. “Kadhal” a milestone in my career. Ishwarya and Murugan then and now 😃#timeflies #lifechangingmoment #sandhya pic.twitter.com/lb1IrObxBk
— bharath niwas (@bharathhere) December 17, 2020
Read More: അവഞ്ചേഴ്സ് ടീമിനൊപ്പം ധനുഷ്; ദി ഗ്രേ മാൻ ഒരുങ്ങുന്നു
തമിഴ്, തെലുങ്ക്,മലയാളം, കന്നട എന്നീ ഭാഷകളിലായി നാല്‍പ്പതിലധികം ചിത്രങ്ങളില്‍ സന്ധ്യ വേഷമിട്ടു.സൈക്കിള്‍, ട്രാഫിക്, വേട്ട തുടങ്ങിയവയായിരുന്നു സന്ധ്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍.2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം. 2016ൽ മകൾ ജനിച്ചതോടെ അഭിനയത്തിൽ നിന്നും അകന്നു നിൽക്കുകയാണ് നടി.
Story highlights- Bharath remembers his landmark film, Kadhal