2024- ലെ ഒളിമ്പിക്‌സില്‍ ബ്രേക്ക്ഡാന്‍സും
2024-ലെ പാരിസ് ഒളിമ്പിക്‌സില്‍ ബ്രേക്ഡാന്‍സും ഉള്‍പ്പെടുത്തുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടെയുള്ള നാല് ഇനങ്ങള്‍ക്കുകൂടി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അംഗീകാരം നല്‍കി.
ഇതുപ്രകാരം ബ്രേക്ക്ഡാന്‍സ്, സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈമ്പിങ് എന്നിവ 2024-ലെ പാരിസ് ഒളിമ്പിക്‌സില്‍ ഉണ്ടാകും. കോവിഡാനന്തര ലോകത്തെ കൂടുതല്‍ അനുയോജ്യമാക്കാനാണ് ഇത്തരത്തില്‍ പുതിയ ഇനങ്ങള്‍ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
ഒളിമ്പിക്‌സ് നടക്കുന്ന മേഖലയിലെ ജനപ്രിയ ഇനങ്ങളെ തെരഞ്ഞെടുക്കാന്‍ ആതിഥേയ നഗരത്തിന് അനുവാദം നല്‍കുന്ന ഒളിമ്പിക് കമ്മറ്റിയുടെ പുതിയ നിയമപ്രകാരമാണ് ഈ നീക്കം. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ ഗെയിംസിനെ നവീകരിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.
Story highlights: Breakdancing an Olympic sport now