ചന്ദ്രനിലെ മണ്ണും പാറയും ഭൂമിയിലെത്തി; ദൗത്യം പൂര്‍ത്തിയാക്കി ചാങ് ഇ-5: വീഡിയോ

December 17, 2020
Change-e5 Returns

ചൈനയുടെ ചാങ് ഇ 5 ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഭൂമിയിലേക്ക് മടങ്ങിയെത്തി. മംഗോളിയയിലെ സിസ്സിവാങ്ങില്‍ ഇന്ന് (17-12-2020) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബഹിരാകാശയാനം ഭൂമിയിലെത്തിയത്. ഓര്‍ബിറ്റര്‍ മോഡ്യൂളില്‍ നിന്നും വേര്‍പെട്ട ശേഷം പാരച്യൂട്ടുകളുടെ സഹായത്തോടെയായിരുന്നു ലാന്‍ഡിങ്.

ചന്ദ്രനിലെ പാറയും മണ്ണും ശേഖരിച്ചുകൊണ്ടാണ് മടക്കം. 23-11-2020നാണ് പരിവേഷണണ വാഹനം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് പുറപ്പെട്ടത്. ശാസ്ത്രജ്ഞന്‍മാരോ മറ്റ് ആളുകളോ ഇല്ലാതെയായിരുന്നു പരിവേഷണ വാഹനത്തിന്റെ സഞ്ചാരം.

ചൈനാ നാഷ്ണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ചാന്ദ്രപരിവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ചാങ് ഇ-5. മുമ്പ് 1960 കളിലും 1970കളിലും അമേരിക്കയും സോവിയറ്റ് യൂണിയനും ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അതേസമയം ദൗത്യത്തിന്റെ ഭാഗമായി ഏകദേശം രണ്ട് കിലോഗ്രാം പാറയും മണ്ണുമാണ് ചന്ദ്രനില്‍ നിന്നും ഭൂമിയില്‍ എത്തിച്ചിരിക്കുന്നത്. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇവ ശേഖരിച്ചിരിരിക്കുന്നത്.

Story highlights: Change-e5 Returns