ചന്ദ്രനിലെ പാറയും മണ്ണുമായി ചാങ് ഇ-5 ഇനി ഭൂമിയിലേക്ക്
ചൈനയുടെ ചാങ് ഇ 5 ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഭൂമിയിലേക്ക് മടങ്ങുന്നു. 24-11-2020നാണ് പരിവേഷണണ വാഹനം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് പുറപ്പെട്ടത്. ചന്ദ്രനിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ ദൗത്യം. ശാസ്ത്രജ്ഞന്‍മാരോ മറ്റ് ആളുകളോ ഇല്ലാതെയാണ് പരിവേഷണ വാഹനത്തിന്റെ സഞ്ചാരം.
ചൈനാ നാഷ്ണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപരിവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ചാങ് ഇ-5. മുമ്പ് 1960 കളിലും 1970കളിലും അമേരിക്കയും സോവിയറ്റ് യൂണിയനും ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Read more: കിടിലന്‍ ഗെറ്റപ്പില്‍ പൃഥ്വിരാജ്; കോള്‍ഡ് കേസ് ലൊക്കേഷന്‍ ചിത്രങ്ങള്‍
അതേസമയം ദൗത്യത്തിന്റെ ഭാഗമായി ഏകദേശം രണ്ട് കിലോഗ്രാം പാറയും മണ്ണുമായിരിക്കും ചന്ദ്രനില്‍ നിന്നും ഭൂമിയില്‍ എത്തിക്കുക. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇവ ശേഖരിച്ചിരിരിക്കുന്നത്.
Story highlights: China Moon Mission Chang’e 5 returns