സംസ്ഥാനത്തെ കോളജുകൾ ജനുവരി 4 മുതൽ തുറക്കാൻ നിർദ്ദേശം

December 24, 2020

സംസ്ഥാനത്തെ കോളജുകൾക്ക് ജനുവരി 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ നടക്കുക. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ച് മണിവരെ രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ നടക്കുക. പകുതി കുട്ടികളെയായിരിക്കും ഒരേ സമയം ക്ലാസിൽ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

ആർട്സ് ആൻഡ് സയൻസ് കോളജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും ജനുവരി നാലിന് ആരംഭിക്കും.

അതേസമയം ക്ലാസുകൾ ആരംഭിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകണം. ഇത് അനുസരിച്ചായിരിക്കും തുടർന്നുള്ള സെമിസ്റ്ററുകളുടെ ക്ലാസുകൾ ആരംഭിക്കുക.

Story Highlights:Colleges reopen from Januray 4