ഭക്ഷണപ്രിയരെ അതിശയിപ്പിച്ച് സ്വര്‍ണത്തില്‍ പൊതിഞ്ഞ ബര്‍ഗര്‍
വേറിട്ട രുചിഭേദങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. രുചി മാത്രമല്ല, കാഴ്ചയിലെ ആകര്‍ഷണവും പലപ്പോഴും ചില ഭക്ഷണങ്ങളെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. ഭക്ഷണപ്രേമികളെ അതിശയിപ്പിച്ച ഒരു വിഭവത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ രുചിയിടങ്ങളില്‍ നിറയുന്നത്.
പലര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു ബര്‍ഗര്‍ ആണ് ചിത്രത്തിലെ വിഭവം. എന്നാല്‍ ഈ ബര്‍ഗറിനേക്കാള്‍ ശ്രദ്ധനേടുന്നത് ബര്‍ഗറിനെ പൊതിഞ്ഞിരിക്കുന്ന ലെയര്‍ ആണ്. ഇരുപത്തിനാല് കാരറ്റ് സ്വര്ണലെയര് കൊണ്ടാണ് ബര്‍ഗര്‍ പൊതിഞ്ഞിരിക്കുന്നത്.
Read more: ഇടവേളയ്ക്ക് ശേഷം കേന്ദ്ര കഥാപാത്രമായി നവ്യ നായര്‍; സെന്‍സറിങ് പൂര്‍ത്തിയാക്കി ഒരുത്തീ
കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്റ്ററന്റാണ് ഇത്തരത്തില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ബര്‍ഗര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഏകദേശം നാലായിരം രൂപയിലും അധികമാണ് ഈ ബര്‍ഗറിന്റെ വില. ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഡബിള്‍ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിള്‍ ചീസും നിറച്ച ബര്‍ഗര്‍ എന്നാണ് റസ്റ്ററന്റ് ഈ ബര്‍ഗറിന് നല്‍കിയിരിക്കുന്ന പരസ്യവാചകം.
Story highlights: Columbian Restaurant Makes 24-Karat Gold Burger