ബസ് വീടാക്കിയ യാത്രാപ്രിയരായ ദമ്പതികള്‍: വീഡിയോ
യാത്രകള്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്. ദേശങ്ങളുടേയും ഭാഷകളുടേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് പലരും യാത്ര ചെയ്യുന്നു. യാത്രയോടുള്ള ഇഷ്ടം കൂടിയപ്പോള്‍ യാത്രയ്ക്കു വേണ്ടി ഒരു ബസ് പോലും വീടാക്കി മാറ്റിയ ദമ്പതികളുണ്ട്. ഓസ്‌ട്രേലിയന്‍ ദമ്പതികളായ ഹന്നയും ഹാരിയുമാണ് യാത്രയെ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാക്കി മാറ്റിയിരിക്കുന്നത്.
യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ ഒരുമിച്ച് യാത്രചെയ്യാനും ഇഷ്ടപ്പെടുന്നു. മിക്കപ്പോഴും യാത്ര ചെയ്യേണ്ടതുള്ളതുകൊണ്ട് ഒരു മൊബൈല്‍ വീടൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു ഹന്നയും ഹാരിയും ചേര്‍ന്ന്. അങ്ങനെ ഒരു സ്‌കൂള്‍ ബസിന് മോഡിഫിക്കേഷന്‍ വരുത്തി വീടൊരുക്കി.
ഏകദേശം ഇരുപത്തിരണ്ടു ലക്ഷത്തോളം രൂപ മുതല്‍മുടക്കിയാണ് ഈ ദമ്പതികള്‍ ബസ് വീടൊരുക്കിയത്. പുറമെ നിന്നും നോക്കിയാല്‍ ഒരു ബസായി തോന്നുമെങ്കിലും ഉള്ളില്‍ സൗകര്യങ്ങളേറെയുള്ള മനോഹരമായ ഒരു വീടാണിത്. ഇരിപ്പിടങ്ങളും കിച്ചണും ബെഡ്‌റൂമും ടോയ്‌ലെറ്റും തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട് ഈ കൊച്ചുവീട്ടില്‍.
ഏറെ മനോഹരമായാണ് വീട്ടിനുള്ളില്‍ ഓരോ കാര്യങ്ങളും ക്രമീകരിച്ചിരിക്കുന്നതും. വൈറ്റ് തീമും വുഡന്‍ പോളിഷുമെല്ലാം വീടിന് കൂടുതല്‍ ശേഭ നല്‍കുന്നു. എല്‍ഇഡി ലൈറ്റിങ്ങും മനോഹരമായ വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ പറയുന്നു, ഇന്‍ഡോര്‍ പ്ലാന്റ്‌സും പെയിന്റിങ്‌സും വരെയുണ്ട് വീട്ടിനുള്ളില്‍.
Story highlights: Couple remodels school bus into mobile home