ബില്ലിനൊപ്പം മൂന്നര ലക്ഷത്തിന്റെ ടിപ്പും; പിന്നിലുണ്ട് ഒരു നന്മയുടെ കഥ

December 17, 2020

ഭക്ഷണം കഴിച്ച് ബില്ല് നൽകുന്നതിനൊപ്പം ടിപ്പ് നൽകുന്നത് സാധാരണമാണ്. എന്നാൽ ഭക്ഷണത്തിന്റെ ബില്ലിനേക്കാൾ ഒരുപാട് മടങ്ങ് അധികം ടിപ്പ് നൽകിയ ഒരു കസ്റ്റമറുടെ കഥയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അങ്ങ് പെൻസിൽവാനിയയിലാണ് സംഭവം.

കൊവിഡ്- 19 നെ തുടർന്ന് തന്റെ പ്രിയപ്പെട്ട ഭക്ഷണശാല കുറെയധികം നാൾ അടഞ്ഞുകിടക്കുകയും വലിയ സാമ്പത്തീക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇവിടെ എത്തി ഭക്ഷണം കഴിച്ച ശേഷം സ്ഥിരം കസ്റ്റമറായ ഒരാൾ വലിയൊരു തുക ടിപ്പായി നൽകുകയായിരുന്നു.

Read also:ഷൂട്ടിങ് കഴിഞ്ഞ് ബാഗ് പാക്ക് ചെയ്യുമ്പോൾ ചുണ്ടിൽ പുഞ്ചിരിനിറച്ച ആ സമ്മാനം; അഹാനയ്ക്ക് ഗിഫ്റ്റ് ഒരുക്കി ദുൽഖറും അമാലും

റസ്‌റ്റോറന്റിനും അതിൽ ജോലി ചെയ്യുന്നവർക്കും സഹായകമാകാൻ വേണ്ടിയാണ് കടയിലെ സ്ഥിരം സന്ദർശകനായ ആൾ ഈ വലിയ തുക ടിപ്പായി നൽകിയത്. 5000 യു എസ് ഡോളറാണ് ഈ ഹോട്ടലിന് അദ്ദേഹം ടിപ്പായി നൽകിയത്. അതേസമയം ഈ ദുരിത കാലഘട്ടത്തിൽ കസ്റ്റർ തങ്ങളോട് കാണിച്ച കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് ഹോട്ടൽ ഉടമയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read also:അന്ന് മരം കോച്ചുന്ന തണുപ്പിൽ തെരുവിൽ കാർഡ്ബോർഡ് വിരിച്ച് കിടന്നുറങ്ങിയ പയ്യൻ; ഇന്ന് വലിയ ഒരു കമ്പനിയുടെ ഉടമ

Story Highlights: Customer gives 5000 us dollars as tip