ബുറേവി- പൊതുജനങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ബറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4- പുലര്‍ച്ചയോടെ കേരളതീരത്തെത്തും. അതീവജാഗ്രതയിലാണ് സംസ്ഥാനം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പൊലീസ്.
നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
*കിംവദന്തികള്‍ അവഗണിക്കുക. പരിഭ്രാന്തരാകരുത്.
*കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.
*കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാന്‍ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുക.
*സര്‍ട്ടിഫിക്കറ്റുകള്‍, പ്രമാണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള രേഖകള്‍ വാട്ടര്‍ പ്രൂഫ് ബാഗില്‍ സൂക്ഷിക്കുക.
*സുരക്ഷയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.
*അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
*കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ സുരക്ഷയ്ക്കായി അഴിച്ചുവിടുക.
*മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകള്‍, റാഫ്റ്റുകള്‍ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
*ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ ഒരു കാരണവശാലും ഇറങ്ങരുത്.
*അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക.
ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും.
*ഇലക്ട്രിക്ക് മെയിന്‍, ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുക.
*വാതിലും ജനലും അടച്ചിടുക.
*വീട് സുരക്ഷിതമല്ലെങ്കില്‍ ചുഴലിക്കാറ്റിന് മുന്‍പ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.
*റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.
*തിളപ്പിച്ച/ശുദ്ധീകരിച്ച വെളളം കുടിക്കുക.
പുറത്താണെങ്കില്‍
*സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവേശിക്കരുത്.
*തകര്‍ന്ന തൂണുകള്‍, കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
*എത്രയും വേഗം സുരക്ഷിതമായ സ്ഥലത്ത് അഭയം തേടുക.
*അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Story highlights: Cyclone Burevi Awareness