ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം- ‘പൗഡർ സിൻസ് 1905’

December 22, 2020

ധ്യാൻ ശ്രീനിവാസനും അജു വർഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് . ‘പൗഡർ സിൻസ് 1905’. ഫൺ‌ടാസ്റ്റിക് ഫിലിംസ്, ഗീംസ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‌’ഫൺ‌ടാസ്റ്റിക് ഫിലിംസ്‌ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് പൗഡർ സിൻസ് 1905 ഫസ്റ്റ് ലുക്ക് പോസ്റ്റർ. സംവിധാനം രാഹുൽ കല്ലു. നിർമ്മാണം അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം, അബ്ദുൽ ഗഫൂർ, അഭിനയിക്കുന്നത്-ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്’. ടൈറ്റിൽ പോസ്റ്റർ പങ്കിട്ടുകൊണ്ട് ധ്യാൻ കുറിക്കുന്നു.

‘പൗഡർ സിൻസ് 1905’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ മനാഫാണ് ഒരുക്കിയിരിക്കുന്നത്. അരുൺ മുരളീധരനാണ് സംഗീതം.

Read More: ജോലിക്കാർക്ക് വീതിച്ച് നൽകണം; കസ്റ്റമർ ടിപ്പായി നൽകിയത് 4 ലക്ഷം രൂപ, ക്രിസ്‌മസ്‌ കാലത്തെ നന്മയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

അതേസമയം, ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ധ്യാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിക്കൊപ്പംനയൻതാരയാണ് നായികയായി എത്തിയത്. അതോടൊപ്പം, ധ്യാൻ ശ്രീനിവാസനും, അജു വർഗീസും ‘പ്രകാശൻ പറക്കട്ടേ’ എന്ന ചിത്രത്തിനായും ഒപ്പുവച്ചിട്ടുണ്ട്. ഇരുവരും വെള്ളിത്തിരയ്ക്കപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.

Story highlights- Dhyan Sreenivasan and Aju Varghese team up for yet another film titled ‘Powder Since 1905’