ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒരുമിക്കുന്നു; പൗഡര്‍ ഒരുങ്ങുന്നു
ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തെത്തി. പൗഡര്‍ സിന്‍സ് 1905 എന്നാണ് ചിത്രത്തിന്റെ പേര്. രാഹുല്‍ കല്ലു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ഫണ്‍ടാസ്റ്റിക് സിനിമയുടെ ബാനറില്‍ അജു വര്‍ഗീസ്, വൈശാഖ് സുബ്ര്ഹമണ്യം, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ധ്യാന്‍ ശ്രീനിവാസനോടൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
അതേസമയം ധ്യാന്‍ ശ്രീനിവാസനവും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഖാലി പഴ്സ് ഓഫ് ദ് ബില്യനേഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം സിനിമിയിലെ ഇരുവരുടേയും വിളിപ്പേരുകള്‍ ഇതിനോടകംതന്നെ ശ്രദ്ധ നേടി. മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് അജുവും ധ്യാനും.
ദാസനും വിജയനും എന്നു വിളിപ്പേരുള്ള ബിബിന്‍ ദാസ് ബിബിന്‍ വിജയ് എന്നീ ഐടി പ്രൊഫഷനുകളുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ മാക്സവെല്‍ ജോസാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവുമൊരുക്കുന്നത്. ബഞ്ചാ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലീം, അനു റൂബി ജെയിംസ്, നഹാസ് എം ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Dhyan Sreenivasan New Film Powder