ആദ്യമായി സംസാരിച്ചത് പ്രിയപ്പെട്ട നായയോട്; നാല് വയസ്സുകാരന്റെ ജീവിതത്തെ മാറ്റിമറിച്ച വളര്‍ത്തുനായ: വീഡിയോ
പലപ്പോഴും ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ചിലരുണ്ട്. പലരുടേയും ജീവിതത്തെ പോലും മാറ്റിമറിക്കാന്‍ കെല്‍പുള്ള ചിലര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു കൊച്ചു ബാലന്റെ ജീവിതം മാറ്റിമറിച്ച ഒരാളുടെ വീഡിയോയും ചിത്രങ്ങളുമൊക്കെയാണ്. ഒരു നായയാണ് ഇക്കഥയിലെ താരം.
കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ലിയോണ്‍ എന്ന നാലുവയസ്സുകാരനെ പുതിയൊരു ജീവിതത്തിലേക്ക് നയിച്ചത് പോലും അവന് ഏറെ പ്രിയപ്പെട്ട അവന്റെ നായയാണ്. ഫെര്‍ണര്‍ എന്നാണ് ഈ നായ്ക്കുട്ടിയുടെ പേര്. കോക്കര്‍ സ്പാനിര്‍ വര്‍ഗത്തില്‍പ്പെട്ട നായയാണ് ഇത്.
Read more: ബീച്ചിനരികിലിരുന്ന് ‘ഓലഞ്ഞാലി കുരുവി’ പാടി വിദേശ വനിത, വീഡിയോ പകർത്തി ജയചന്ദ്രൻ
ചെറുപ്പം മുതല്‍ക്കേ മറ്റുള്ളവരോട് സംസാരിക്കാനും അവരോട് ഇടപെഴുകാനുമെല്ലാം വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു ലിയോണ്‍ കിര്‍ബി ബള്‍നര്‍ എന്ന ബാലന്‍. ഭിന്നശേഷിക്കാരനായ ലിയോണ്‍ ആരോടും അടുപ്പം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ സംസാരിക്കാന്‍ പോലും മടികാണിച്ചിരുന്ന ലിയോണ്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയോടാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. അതില്‍ നിന്നുമാണ് ലിയോണ്‍ മറ്റുള്ളവരോട് സൗഹാര്‍ദപരമായി ഇടപെടാന്‍ തുടങ്ങിയത് പോലും. സൈബര്‍ ഇടങ്ങളുടെ മനം നിറയ്ക്കുകയാണ് ഈ സൗഹൃദം.
Story highlights: Dog helps differently abled boy