ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ എം ലീലാവതിക്ക്
ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ എം ലീലവതിക്ക്. സാഹിത്യ നിരൂപണ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും പുരസ്‌കാരത്തില്‍ ഉള്‍പ്പെടുന്നു.
ഒഎന്‍വി സാഹിത്യ പുരസ്‌കാരം നേടുന്ന നാലാമത്തെ സാഹിത്യകാരിയാണ് ഡോ. എം ലീലാവതി. സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. സി രാധാകൃഷ്ണന്‍, പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളായ സമതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.
Read more: ഈ ക്ലാസിന് ഫീസില്ല; ആദിവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന അധ്യാപിക
സാഹിത്യ നിരൂപക എന്നതിന് പുറമെ പ്രഭാഷക, എഴുത്തുകാരി, അധ്യാപിക എന്നീ നിലകളിലും പ്രശസ്തയാണ് ഡോ എം ലീലാവതി. മുണ്ടനാട്ട് ലീലാവതി എന്നാണ് മുഴുവന്‍ പേര്. 2008-ല്‍ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട് ഡോ. എം ലീലാവതിയെ.
Story highlights: Dr. M Leelavathy won ONV literature award