‘സന്തോഷകരമായ 9 വർഷങ്ങൾ..നമ്മൾ ഒരു ദശകത്തിലേക്ക് അടുക്കുകയാണ്’- വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ സൽമാൻ
മലയാള സിനിമയുടെ യുവതാരം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ഒൻപതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. അമാലിനോടുള്ള സ്നേഹം ഹൃദ്യമായൊരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് താരം. സന്തോഷകരമായ 9 വർഷങ്ങൾ..ഒരു ദശകത്തിലേക്ക് അടുക്കുകയാണ്. കൂടുതൽ അടുക്കുകയും ശക്തമാകുകയും ഒന്നിച്ച് വളരുകയും ചെയ്യുന്നു. സൂപ്പർ ഗ്ലൂ പോലെ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ച് നിർത്തുന്നു. യാത്രകളുടെ ഒരു ദശകം. ജീവിത്തോൽ ഇടറുമ്പോഴെല്ലാം പരസ്പരം ചേർത്ത് പിടിക്കുന്നു, മുന്നോട്ട് തന്നെ നടക്കുന്നു. ഒന്നിച്ച് ശക്തരായി നില്കുന്നു’. ദുൽഖർ സൽമാൻ കുറിക്കുന്നു.
ആരാധകരും സഹതാരങ്ങളുമെല്ലാം ദുൽഖറിനും അമാലിനും വിവാഹ വാർഷിക ആശംസ അറിയിച്ചിരുന്നു. നടിയും ദുൽഖറിന്റെയും അമാലിന്റെയും അടുത്ത സുഹൃത്തായ നസ്രിയയും ഇവർക്ക് ആശംസ അറിയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു.
Read More: 14 വര്‍ഷമായി മുടങ്ങാതെ കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്ന സാന്താക്ലോസ്
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം 2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്മാന് എന്നാണ് പേര് നൽകിയത്. ഇപ്പോൾ മറിയവും മമ്മൂട്ടിയെയും ദുൽഖറിനെയും പോലെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
Story highlights- dulquer salman and amal sufiya wedding anniversary